യുഎഇ 2ജി മൊബൈല്‍ സേവനം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. അടുത്തവര്‍ഷം ജുണില്‍ 2ജി മാത്രം ലഭിക്കുന്ന ഫോണുകളുടെ വില്പനയും യുഎഇയില്‍ നിരോധിക്കും. 2022 ഡിസംബറില്‍ 2ജി സേവനം പൂര്‍ണമായും ഇല്ലാതാകും.
മൊബൈല്‍ തലമുറ 5ജിയും കടന്നുമുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് യുഎഇ 2ജി മൊബൈല്‍ സേവനം പൂര്‍ണമായും നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നത്. 6ജി ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതായും യുഎഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു.