ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടക്കല്‍, പറപ്പൂര്‍ സ്വദേശിയായ സൂപ്പി ബസാറിലെ നമ്പിയാടത്ത് കുഞ്ഞലവിയെയാണ് ജിദ്ദയിലെ അല്‍ സാമിര്‍ ഡിസ്ട്രിക്കറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 45 വയസ്സായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഈജിപ്ഷ്യന്‍ പൗരനെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിവരുകയാണ്.