ദുബൈയിൽ 88 സർക്കാർ സേവനങ്ങൾക്ക് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഫീസ് ഇളവ് പ്രഖ്യാപിച്ചു. ദുബൈയിലെ ബിസിനസ് എളുപ്പമാക്കാനും ജീവിതചെലവ് കുറക്കാനും ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകൾ 88 സേവനങ്ങളുടെ ഫീസിൽ ഇളവ് നൽകാൻ തീരുമാനിച്ചത്. ദുബൈ നഗരസഭ മുതൽ ആർ ടി എ വരെയുള്ള വകുപ്പുകളിൽ ഇളവ് ലഭ്യമായിരിക്കും.
ദുബൈ നഗരസഭയുടെ ഫീസ് ഇളവുകൾ;
- ലേബർ സപ്ലൈ റൂമും ഫീസ്
- ചെക്ക് റീ ഇഷ്യൂ
- അടിയന്തര മെഡിക്കൽ സർട്ടിഫിക്കറ്റ്
- ഹെൽത്ത് കാർഡ് പുതുക്കൽ
ലാൻഡ് വകുപ്പിന്റെ ഫീസ് ഇളവുകൾ;
- ബ്രോക്കർ കാർഡ്റിയൽ
- എസ്റ്റേറ്റ് ഏജൻറ് പെർമിറ്റ്
RTA നൽകുന്ന ഫീസ് ഇളവുകൾ;
- ട്രാഫിക് ഫയൽ ട്രാൻസ്ഫർ
- നിർമാണത്തിനായി റോഡ് അടക്കൽ
- വിനോദ ബൈക്ക്
ദുബൈ ടൂറിസം നൽകുന്ന ഫീസ് ഇളവുകൾ;
- ടൂറിസം പെർമിറ്റ്
- പെർമിറ്റ് മാറ്റി നൽകൽ
- 16 വയസിന് താഴെയുള്ളവർക്ക് നൽകുന്ന ടൂറിസം പെർമിറ്റ്
- ഫാഷൻ ഷോ അനുമതി