പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നൊരുക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി. പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ്. പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം ഏര്‍പ്പെടുത്തുന്ന പദ്ധതിയാണിത്. ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
18നും 60നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും, അവര്‍ക്കൊപ്പം പ്രവാസ ലോകത്ത് തുടരുന്നവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പദ്ധതിവഴി ഒരുലക്ഷം രൂപയുടെ ചികിത്സാച്ചിലവ് ലഭിക്കും. 13 ഗുരുതര രോഗങ്ങള്‍ക്ക് പദ്ധതിയ്ക്ക് കീഴില്‍ ചികിത്സാച്ചെലവ് ലഭിയ്ക്കും. ഇതിന് പ്രതിവര്‍ഷം 550 രൂപ മാത്രമാണ് പ്രവാസികള്‍ നല്‍കേണ്ടത്. പ്രവാസികള്‍ക്ക് നേരിട്ട് ഈ പദ്ധതിയില്‍ അംഗമാകാം.
നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റ് വഴി പദ്ധതിയില്‍ അംഗമാകാന്‍ അപേക്ഷ നല്‍കാം. പ്രവാസി ഐഡി കാര്‍ഡ് ഉള്ളവര്‍ക്കാണ് പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് ലഭിയ്ക്കുക. നോര്‍ക്ക് വെബ്‌സൈറ്റില്‍ നിന്ന് പ്രവാസി ഐഡി കാര്‍ഡ് എന്ന വിഭാഗത്തിലൂടെ തന്നെയാണ് ഇന്‍ഷുറന്‍സിനും അപേക്ഷ നല്‍കേണ്ടത്. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളില്‍ വിവരങ്ങള്‍ ലഭ്യമാകും. ടോള്‍ ഫ്രീ, മിസ്ഡ് കോള്‍ സേവനങ്ങള്‍ക്ക് 18004253939, 00918802012345 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.