ഇത്തിഹാദ് റെയിൽവേയുടെ ഭാഗമായി ഒരു കിലോമീറ്ററും 800 മീറ്ററും നീളമുള്ള ഗൾഫിലെ ഏറ്റവും നീളം കൂടിയ തുരങ്കം യുഎഇയിൽ പൂർത്തിയായി. ഇത്തിഹാദ് റെയിൽ രണ്ടാം ഘട്ട പാക്കേജ് ഡിയുടെ ഭാഗമായാണ് ഷാർജയ്ക്കും ഫുജൈറയ്ക്കും ഇടയിലുള്ള അൽഹിജർ പർവ്വതനിരകളെ തുരന്ന് തുരങ്കം തീർത്തിരിക്കുന്നത്.
ദുബായിൽ നിന്ന് ഷാർജ വഴി ഫുജൈറയിലേക്ക് നീളുന്ന 145 കിലോമീറ്ററാണ് പാക്കേജ് ഡിയിൽ ഉൾപ്പെടുന്നത്. മൊത്തം 6.9 കിലോമീറ്റർ നീളമുള്ള ഒൻപത് തുരങ്കങ്ങളാണ് ഈ ഘട്ടത്തിൽ നിർമിക്കുന്നത്. ഒട്ടകത്തിനടക്കം കടന്ന് പോകാവുന്ന 20 ആനിമൽ ക്രോസ്സിങ്ങും 54 പാലങ്ങളും ഇതിന്റെ ഭാഗമാണ്.