വാക്സിൻ എടുക്കുന്നവർക്ക് 100 ഡോളർ ഇൻസെന്റീവ് നല്കാൻ സംസ്ഥാനങ്ങൾക്ക് നിദേശം നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്. കോവിഡ് വ്യാപനം കൂടുമ്പോഴും ഭൂരിഭാഗം അമേരിക്കക്കാരും വാക്സിൻ എടുക്കാൻ മടി കാണിക്കുന്ന സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി വന്നിരിക്കയാണ് ജോ ബൈഡൻ.
വാക്സിനെടുക്കുന്നവര്‍ക്ക് 100 ഡോളര്‍ ഇന്‍സെന്റീവ് നല്കാന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബൈഡന്. കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പൌരന്മാര്ക്ക് 100 ഡോളര്‍ പേയ്മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി 1.9 ട്രില്യണ്‍ ഡോളര്‍ അമേരിക്കന്‍ റെസ്ക്യൂ പ്ലാനില്‍ നിന്ന് പണം ഉപയോഗിക്കാന്‍ ബൈഡന് വ്യാഴാഴ്ച സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
ഓരോരുത്തരും പ്രതിരോധ കുത്തിവെപ്പ് എടുത്തുവെന്ന് ഉറപ്പാക്കാന്‍ ഫെഡറല്‍ ജീവനക്കാരോടും ബൈഡന് ആവശ്യപ്പെട്ടു. ജനസംഖ്യയില്‍ പകുതിയിൽ താഴെ മാത്രമാണ് പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുത്തതെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം മൂലമാണ് കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വന്നതെന്നും പൊതുജനങ്ങള്‍ വാക്സിനെടുക്കാത്തതും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
രോഗവ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ മാർഗമല്ല പ്രതിവാര പരിശോധനയെന്ന് പൊതുജനാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. എന്നാല്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ മാസം മരിച്ചവരില്‍ 99 ശതമാനവും വാക്സിനെടുക്കാത്തവരായിരുന്നെന്ന് കണക്കുകൾ വിശദമാക്കുന്നു.