വിദേശ രാജ്യങ്ങൾ ഇന്ത്യക്കാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മിനിമം ശമ്പള പരിധി കുറച്ച നടപടി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പിൻവലിച്ചു. 2020 സെപ്റ്റംബറിന് മുൻപുണ്ടായിരുന്ന മിനിമം ശമ്പള പരിധി വീണ്ടും പ്രാബല്യത്തിലായി.
കഴിഞ്ഞ സ്‌പാമ്പാറിൽ ഇറങ്ങിയ ഉത്തരവുകൾ അനുസരിച്ച് ഖത്തർ, ഒമാൻ, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്ക് $200 ഉം സൗദി അറേബിയയിലേക്ക് $324 ഉം കുവൈറ്റിലേക്ക് $245 ഉം മിനിമം ശമ്പള പരിധിയായി പുനക്രമീകരിച്ചിരുന്നു. ഇതോടെ നേരത്തെ ഉണ്ടായിരുന്ന മിനിമം ശമ്പള പരിധിയിൽ 30 % മുതൽ 50 % വരെ കുറവുണ്ടായി. കോവിഡ് സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുന്നത് തടയുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ എന്നായിരുന്നു സർക്കാർ വൃത്തങ്ങൾ നൽകിയ വിശദീകരണം.
മിനിമം വേജ് കുറച്ച നടപടിക്കെതിരെ തെലങ്കാന ഗള്‍ഫ് വര്‍ക്കേഴ്സ് ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി ( Gulf JAC) നൽകിയ പൊതു താൽപര്യ ഹരജി ഹൈക്കോടതി പരിഗണിച്ചപ്പോൾ, 2020 സെപ്തംബറില്‍ ഇറക്കിയ സർക്കുലർ പിൻവലിച്ചതിന്‍റെ ഉത്തരവ് കോടതിയിൽ ഹാജരാക്കിയതോടെ, ഔദ്യോഗികമായി 2020 സെപ്റ്റംമ്പറിന് മുമ്പേയുള്ള മിനിമം വേതനം വീണ്ടും പ്രാബല്യത്തിലായി.