കോവിഡ് ലോക്ക്ഡൗൺ കാലത്ത് 11 ലക്ഷത്തിലേറെ പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. നാല് ലക്ഷത്തോളം പേർക്ക് മാത്രമാണ് തിരികെ പോകാൻ സാധിച്ചത്. വിദേശത്ത് നിന്നുള്ള വരുമാനത്തിൽ 10 ശതമാനം കുറവുണ്ടായപ്പോൾ കേരളത്തിന് ഒരു വർഷം ഉണ്ടായ നഷ്ടം 10,000 കോടി രൂപയാണ്.
ലക്ഷക്കണക്കിന് രൂപ വിദേശത്ത് സമ്പാദിച്ചുകൊണ്ടിരുന്നവർ ഇപ്പോൾ നാട്ടിൽ ജോലി കണ്ടുപിടിക്കാൻ കഷ്ടപ്പെടുകയാണ്. നോർക്കയുടെ കണക്കനുസരിച്ച് ലോക്ക്ഡൗണിൽ നാട്ടിലെത്തിയ 15 ലക്ഷം പേരിൽ 11 ലക്ഷം പേരും ജോലി നഷ്ടപ്പെട്ട് വന്നവരാണ്. ഇതിൽ നാല് ലക്ഷം പേർ തിരിരികെ പോയതായി കരുതുന്നു, എന്നാലും ഏഴ് ലക്ഷത്തിലധികം പേർ ഇപ്പോഴും ജോലി നഷ്ട്ടപ്പെട്ടവരാണ്.
പ്രവാസികളും ഇവർ കേരളത്തിലേക്കയക്കുന്ന പണവും കേരള മോഡൽ വികസനത്തിന്റെ നട്ടെല്ലാണ്. ഇതിനേൽക്കുന്ന മുറിവ് ബാധിക്കുന്നത് കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ മൊത്തത്തിൽ ആണ്. ഇതിനുള്ള പരിഹാരം കണ്ടെത്തേണ്ടത് കേരളത്തിന്റെ ഉത്തരദിത്തമാണ്.