ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർലൈൻ കമ്പനികൾ. സന്ദർശക വിസകളുടെയും ദോഹ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെയും എണ്ണം ഉയർന്നതോടെയാണ് ടിക്കറ്റ് നിരക്കിൽ വർദ്ധനവുണ്ടായത്. കേരളത്തിൽ നിന്ന് ദോഹയിലേക്കുള്ള സർവീസുകൾക്ക് മൂന്നിരട്ടി വർധനയാണ് വന്നിരിക്കുന്നത്. മുൻപ് 12000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 40000 രൂപ വരെയായി ഉയർന്നു.
ആവശ്യം കൂടുമ്പോൾ ഉയർന്ന നിരക്ക് ഈടാക്കുന്ന രീതിയാണ് എയർലൈൻ കമ്പനികൾക്കുള്ളത്. ഓഗസ്റ്റ് 15 വരെയുള്ള ബുക്കിങ്ങുകൾക്കാണ് നിലവിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത്. കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചാൽ ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യതയുണ്ട്.