ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ ആഴമുള്ള ഡൈവിങ് കുളത്തിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം. നാദ് അൽ ഷെബയിലെ ‘ഡീപ് ഡൈവ് ദുബായ്’ 60.02 മീറ്റർ ആഴവും 1.4 കോടി ലിറ്റർ വെള്ളം കൊള്ളുന്നതുമാണ്. 6 ഒളിംപിക് നീന്തൽകുളങ്ങളുടെ വലുപ്പമുള്ള ഡീപ് ഡൈവിൽ നൂതന സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
ഡൈവിങ് ഉപകരണങ്ങൾ അടക്കം ഒരാൾക്ക് 400 ദിർഹമാണ് നിരക്ക്. https://deepdivedubai.com/എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാം. ബുധൻ മുതൽ ഞായർ വരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെയാണ് പ്രവേശന സമയം. 10 വയസ് മുതലുള്ളവർക്ക് പ്രവേശിക്കാം. ഡിസ്‌കവർ, ഡൈവ്, ഡെവലപ്പ് എന്നീ വിഭാഗങ്ങളിൽ പ്രത്യേക പരിശീലന പരുപാടികളുമുണ്ട്. നിശ്ചിത ഫീസ് നൽകി ഇവയിൽ ഭാഗമാകാവുന്നതാണ്.









