ദുബായിൽ യാത്രയ്ക്കായി മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അതിവേഗ റോപ്‌വേ സംവിധാനം വരുന്നു. കയറുകളിലൂടെ സഞ്ചരിക്കുന്ന സ്വയം ഓടിക്കാവുന്ന കാബുകളായിരിക്കും നിർമിക്കുക. റോഡ് ഗതാഗത അതോറിറ്റിയും ഫ്രഞ്ച് അതോറിറ്റിയും ചേർന്ന് പദ്ധതിയുടെ പ്രാഥമികഘട്ട നടപടികൾക്ക് കരാറിൽ ഒപ്പുവെച്ചു.
ഫ്രഞ്ച് കമ്പനിയായ എംഎൻഡിയുടെ കാബ്‌ലൈൻ സംവിധാനമാകും നടപ്പിലാക്കുന്നത്. പൂർണ്ണമായും ഓട്ടോമാറ്റിക് ആണ് ഇത്. ഡ്രൈവറിന്റെ ആവശ്യം വരുന്നില്ല. പദ്ധതിയുടെ പ്രാഥമികഘട്ട പഠനത്തിനും പ്രവർത്തനങ്ങൾക്കുമുള്ള ധാരണാപത്രമാണ് ഒപ്പുവെച്ചിരിക്കുന്നത്. ഷാർജയിൽ റോപ്‌വേ ഗതാഗത സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്.
ദുബായിക്ക് കൂടുതൽ പ്രയോജനം ചെയ്യുന്നതായിരിക്കും പുതിയ കാബ്‌ലൈൻ സാങ്കേതികവിദ്യ എന്ന് എംഎൻഡി സിഇഒ സാവിയർ ഗാലറ്റ് ലാവല്ലെ പറഞ്ഞു.