ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ ക്യാഷ്‌ലെസ് ആക്കാന്‍ തീരുമാനം. അടുത്ത വര്‍ഷം ക്യാഷ്‌ലസ് ആശയം നിലവില്‍വരും. മാളുകളിലും റസ്റ്റോറന്റുകളിലും ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം ഒരുക്കും.
2022 ജനുവരി ഒന്ന് മുതല്‍ നിര്‍ദേശം നടപ്പിലാക്കണമെന്ന് വ്യവസായ, വാണിജ്യ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിര്‍ദേശിച്ചു. പണം സര്‍ക്കുലേഷന്‍ കുറക്കുന്നതിനൊപ്പം ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി സമഗ്രമായ ഡിജിറ്റല്‍ സമൂഹമെന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.