ദുബായിൽ ബസ് സർവീസുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ രണ്ട് പദ്ധതികളുമായി റോഡ് ഗതാഗത അതോറിറ്റി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പുതിയ പദ്ധതികൾ ഒരുങ്ങുന്നത്.
നഗരപ്രദേശങ്ങളിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി അലിബാബ ക്ലൗഡുമായി ചേർന്ന് ആർ.ടി.എ ‘സിറ്റി ബ്രെയിൻ’ സംവിധാനമാണ് ആദ്യ പദ്ധതിയിൽ പരീക്ഷിക്കുക. ബസുകളുടെ ഷെഡ്യൂളും റൂട്ടുകളും മെച്ചപ്പെടുത്തും. ഇതിലൂടെ കാത്തിരിപ്പ് സമയം 10 ശതമാനം കുറയുമെന്നാണ് വിലയിരുത്തൽ. ഈ സംവിധാനം ബസ് യാത്ര ഗണ്യമായി മെച്ചപ്പെടുത്തും.
അൽഖൂസ് ബസ് ഡിപ്പോയിലെ വിദൂര ബസ് പെർഫോമൻസ് നിരീക്ഷണ കേന്ദ്രമാണ് രണ്ടാമത്തെ പദ്ധതി. ആർ.ടി.എയുടെ പുതിയ 516 ബസുകളെ കേന്ദ്രം അതാത് സമയങ്ങളിൽ നിരീക്ഷിക്കും. ബസുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന 47 മുന്നറിയിപ്പുകൾ കേന്ദ്രത്തിന് നൽകാനാകും.