ഇന്ത്യയുൾപ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ എത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റിൽ ഇളവ്. ദോഹ വിമാനത്താവളത്തിൽ പൂർത്തിയാക്കേണ്ട നിർബന്ധിത ആർടിപിസിആർ ടെസ്റ്റ് പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് മാറ്റുന്നു. ദോഹയിൽ ഇറങ്ങി 36 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിയമം.
റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്നവർ വിമാനത്താവളത്തിൽ തന്നെ ടെസ്റ്റ് നടത്തിയതിന് ശേഷം പുറത്തു പോകാവൂ എന്നതായിരുന്നു പഴയ നിബന്ധന, എന്നാൽ ഇപ്പോൾ ദോഹയിലെത്തുന്നവരോട് അവരുടെ താമസ കേന്ദ്രങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തി ടെസ്റ്റ് നടത്താനാണ് ആവശ്യപ്പെടുന്നത്. എയർപോർട്ട് അധികൃതർ തന്നെ ഇതിനായി പ്രത്യേക സ്റ്റിക്കർ യാത്രക്കാരുടെ രേഖകൾക്കുമേൽ പതിച്ചുനൽകുകയും ചെയ്യുന്നു.