രാജ്യത്ത് കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പോസിറ്റീവ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഗ്രീൻ ലെവലിലേക്ക് മാറുന്നതെന്ന് നാഷണൽ മെഡിക്കൽ ടീം അറിയിച്ചു.
ജാഗ്രതയുടെ ഭാഗമായി ബലിപ്പെരുന്നാൾ അവധി ദിവസങ്ങളിൽ രാജ്യത്ത് ഓറഞ്ച് അലേർട്ട് ലെവൽ പ്രകാരമുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരുന്നു. പുതിയ ഓസിറ്റിവ് കേസുകൾ കുറഞ്ഞതിന്റെയും കഴിഞ്ഞ രണ്ടാഴ്ച്ചകാലത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചതിനെയും അടിസ്ഥാനത്തിലാണ് ഗ്രീൻ ലെവലിലേക്ക് മാറാൻ അധികൃതർ തീരുമാനമെടുത്തത്.