ഓഗസ്റ്റ് ഒന്ന് മുതൽ സൗദിയിലെ പൊതു സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നവർ കോവിഡ് രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണമെന്ന് നിർബന്ധം. കോവിഡ് വന്നു മാറിയവർക്കും പ്രവേശനം അനുവദനീയമാണ്. മുൻസിപ്പൽ ഗ്രാമകാര്യ – ഭവന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ എടുക്കാത്തവരെ പൊതു സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കില്ല.
വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ, പൊതു മാർക്കറ്റുകൾ, റെസ്റ്റോറെന്റുകൾ, കഫേകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ ഇതിൽ ഉൾപ്പെടും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് മന്ത്രാലയത്തിന് കീഴിലെ ശ്രമങ്ങൾ തുടരുമെന്നും ഗ്രാമകാര്യ ഭവന മന്ത്രാലയം വ്യക്തമാക്കി.