സൗദി അറേബ്യ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രവാസികൾക്ക് ആശ്വാസമായി സൗദി അറേബ്യയിലെ ഇഖാമ, റീ എൻട്രി സന്ദർശന വിസകളുടെ കാലാവധി വീണ്ടും സൗജന്യമായി നീട്ടി. നിലവിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയുടെയും റീ എൻട്രി സന്ദർശന വിസകളുടെയും കാലാവധിയാണ് സ്വമേധയാ ഓഗസ്റ്റ് 31 വരെ പുതുക്കുന്നത്. സൗദി പാസ്സ്‌പോർട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് വിലക്കുള്ളത് കാരണം നാട്ടിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാണ് ഈ നടപടി. നേരത്തെ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരം ഈ രാജ്യങ്ങളിലെ പ്രവാസികളുടെ രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടിയിരുന്നു. ഇത് വീണ്ടും ഓഗസ്റ്റ് 31 വരെ നീട്ടിയതായാണ് പുതിയ ഉത്തരവിൽ പറയുന്നത്.