യു.എസ് ഹെൽത്ത് കെയർ കമ്പനിയായ ജി.സ്.കെ കണ്ടെത്തിയ മോണോക്ലോണൽ ആന്റി ബോഡിയാണ് സൊട്രോവിമാബ്. ആദ്യഘട്ട പരീക്ഷണത്തിന് ശേഷം കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ 6175 പേർക്കാണ് സൊട്രോവിമാബ് നൽകിയത്. മരുന്ന് നൽകിയതിൽ 52% പേരും 50 വയസിന് മുകളിൽ പ്രായമുള്ളവരോ കാൻസർ, ഹൃദ്രോഗം, പ്രമേഹം ഉൾപ്പെടെയുള്ള രോഗമുള്ളവരോ ആയിരുന്നു. 97% പേരും 14 ദിവസത്തിനുള്ളിൽ രോഗമുക്തരായി. 99 % പേർക്കും ഐ.സി.യു വാസം വേണ്ടിവന്നില്ല. ഒരാൾ പോലും മരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രായപൂർത്തിയായവർ, ഗർഭിണികൾ, 12 വയസിന് മുകളിലുള്ള കുട്ടികൾ എന്നിവരിൽ കോവിഡ് ഗുരുതരമാകുന്നവർക്കാണ് സൊട്രോവിമാബ് നൽകുന്നത്. 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് ആശുപത്രി വിടാൻ പുതിയ ചികിത്സ ഉപകരിക്കും. സൊട്രോവിമാബിന് അനുമതി നൽകിയ ലോകത്തെ ആദ്യ രാജ്യമാണ് യു.എ.ഇ.