ഇന്ത്യയില്‍നിന്ന് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് യു.എ.ഇ ഉടന്‍ പിന്‍വലിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമല്‍ പുരി പറഞ്ഞു.
കോവിഡ് പ്രതിസന്ധികള്‍ മൂലം ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍നിന്നും യു.എ.ഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് നിരോധനം ആരംഭിച്ചത്. ഇത് ഘട്ടം ഘട്ടമായി ഉടന്‍ പിന്‍വലിക്കുമെന്നാണ് സൂചന.