യു.എ.ഇയില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. വാഹന അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ ദുബൈയിലും അബൂദബിയിലും പരിശോധനയും ശക്തമാക്കും. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ മൂന്നുമാസം വരെ തടവോ 50,000ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ന്നതോ ശിക്ഷ ലഭിക്കും. പബ്ലിക് പ്രോസിക്യൂട്ടര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ലൈസന്‍സില്‍ ഉള്‍പ്പെടാത്ത വാഹനം ഓടിച്ചാലും സമാനമായ പിഴ തന്നെയായിരിക്കും ലഭിക്കുക