സൗദിയില്‍ രണ്ടാം ഡോസ് വാക്സിനേഷന് രജിസ്ട്രേഷനുകള്‍ ആരംഭിച്ചു. മൊഡേണ വാക്സിന് കൂടി വിതരണം ആംഭിച്ചതോടെയാണ് അപ്പോയിന്റ്മെന്റുകള്‍ വേഗത്തിലായി.
സ്വിഹത്തി, തവക്കല്‍നാ ആപ്ലിക്കേഷനുകള്‍ വഴി വാക്സിന് രണ്ടാം ഡോസിന് ബുക്കിംഗ് നേടാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല്‍പ്പത് വയസ്സിന് മുകളിലുള്ളവര്‍ക്കായിരുന്നു ഇതുവരെ കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് വിതരണം ചെയ്തിരുന്നത്. എന്നാല്‍ വാക്സിനേഷന് അനുവദിച്ചിട്ടുള്ള എല്ലാ പ്രായത്തില്‍പ്പെട്ടവര്‍ക്കും രണ്ടാമത്തെ ഡോസിന്റെ വിതരണം ആരംഭിച്ചതായി ഇന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.









