കൊച്ചി നാവിക ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തുഷാര്‍ അത്രി എന്ന ഉദ്യോഗസ്ഥനാണ് മരണമടഞ്ഞത്. ഇയാള്‍ ഉത്തര്‍ പ്രദേശ് സ്വദേശിയാണ്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.