മസ്‌ക്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണമടഞ്ഞു. തളിപ്പറമ്പ് കുപ്പം സ്വദേശി പരേതനായ കെ.ഐ. ഉമ്മര്‍ ഹാജിയുടെ മകന്‍ കെ.വി ഹൗസില്‍ സിദ്ദിഖാണ്(55) മരണത്തിന് കീഴടങ്ങിയത്.
മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 30ല്‍ അധികം വര്‍ഷങ്ങളായി ഒമാനില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. സ്വന്തമായി സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിരുന്ന സിദ്ദിഖ്, സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് റൂവിയില്‍ സെയില്‍സ്മാന്‍ ആയി ജോലി നോക്കുകയായിരുന്നു.
മാതാവ് : ആയിഷ, ഭാര്യ: സുമയ്യ, മക്കള്‍: ഷദ സിദ്ദിഖ്, ഇശാല്‍ സിദ്ദിഖ്, ഇസ്വ സിദ്ദിഖ്.