ഒമാനില്‍ വടക്കന്‍ മേഖലയില്‍ അനുഭവപ്പെടുന്ന കനത്ത ചൂട് ജൂലൈ 15 വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. റുബുല്‍ ഉല്‍ഖാലി മരുഭൂമിയില്‍നിന്നുള്ള കാറ്റാണ് ചൂടിന് പിന്നില്‍. ജൂലൈ 15ന് ശേഷം അറബിക്കടലില്‍നിന്നുള്ള വടക്കുകിഴക്കന്‍ കാറ്റ് പ്രദേശത്ത് തണുപ്പേകുമെന്നാണ് അനുമാനം.
അതേസമയം രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ ചൂട് കുറവാണ്.