റിയോ: ലയണൽ മെസി കളം നിറഞ്ഞ മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അർജ്ജന്റീന കോപ്പാ അമേരിക്കയുടെ സെമിയിലെത്തി. സെമിയിൽ കൊളംബിയയാണ് എതിരാളി. രണ്ടാം സെമിയിൽ ബ്രസീലും പെറുവും ഏറ്റുമുട്ടും.
മെസി-മാർട്ടിനസ്-ഗോൺസാൽവസ് സഖ്യത്തെ കുന്തമുനയാക്കിയാണ് അർജ്ജന്റീന കളിച്ചത്. ഇവർക്കെതിരെ വലൻസിയയും മെനയും പലാസ്യയുമാണ് ഇക്വഡോറിനായി കളത്തിലി റങ്ങിയത്.
ആദ്യപകുതിയുടെ 40-ാം മിനിറ്റിൽ അർജ്ജന്റീന മുന്നിലെത്തി, മെസി നൽകിയ പാസ് മധ്യനിര താരം റോഡ്രിഗോ ഡീ പോൾ ഗോളാക്കിമാറ്റി. ഡി മരിയ 71-ാം മിനിറ്റിൽ കളത്തിലിറങ്ങിയതോടെ കളിയുടെ വേഗം കൂടി. 84-ാം മിനിറ്റിൽ ലീഡ് രണ്ടായി ഉയർന്നു. മെസി നൽകിയ മറ്റൊരു പാസ്സിൽ മാർട്ടിനസ് ലക്ഷ്യം കണ്ടു. ഇഞ്ച്വറി ടൈമിൽ മരിയയെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് അതിസുന്ദരമായി വലയിലെത്തിച്ചു.