കൊച്ചി: കേരളത്തിലുടനീളമുള്ള ഏതെങ്കിലും പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഷോറൂമുകളില്‍ നിന്ന് ഗോദ്റെജ് അപ്ലയന്‍സസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും (ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും) 1000 രൂപ അധിക കിഴിവ്. ദേശീയ ഡോക്ടര്‍ ദിനത്തോടനുബന്ധിച്ചാണ് ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാകവാഹ കമ്പനിയായ ഗോദ്‌റെജ് & ബോയ്‌സ് പിട്ടാപ്പിള്ളില്‍ ഏജന്‍സീസുമായി സഹകരിഷ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 30 വരെയാണ് ഈ ഡിസ്‌കൗണ്ട് പദ്ധതി.
ഐഎംഎ കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റും ഇഎംസി മെഡിക്കല്‍ ഡയറക്ടറും പീഡിയാട്രിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഡോ. ടി. വി. രവി, നിയോനാറ്റോളജിസ്റ്റും ശിശുരോഗവിദഗ്ദ്ധനുമായ ഡോ. അനു അശോകനും ചേര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഈ പദ്ധതിയുടെ പ്രഖ്യാപനം എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെച്ചുനടന്ന ചടങ്ങില്‍ നടത്തി. ഗോദ്‌റെജ് അപ്ലയന്‍സസ് ബ്രാഞ്ച് കൊമേഴ്‌സ്യല്‍ മാനേജര്‍ ജയറാം ജമ്മലമഡക, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഡയറക്ടര്‍ കിരണ്‍ വര്‍ഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.