ന്യൂഡല്‍ഹി: ട്വിറ്ററിനെതിരേ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങള്‍ ഒഴിവാക്കി ഭൂപടമിറക്കിയതിന് കഴിഞ്ഞ ദിവസം ട്വിറ്ററിന് എതിരെ കേന്ദ്രം കേസെടുത്തിരുന്നു.
ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലാണ് കേസെടുത്തിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ രാജ്യത്ത് നിയമ പരിരക്ഷ നഷ്ടപ്പെട്ട ട്വിറ്ററിനെതിരേ ഫയല്‍ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്.