സൗദിയിലെ വേനൽക്കാലം ഈ മാസം അവസാനിക്കുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം. കൊടും ചൂട് വിടാൻ അടുത്ത മാസം പകുതി വരെ കാത്തിരിക്കേണ്ടി വരുമെന്നും അറിയിപ്പിൽ പറയുന്നു. നാളെ സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ ചൂട് കുറയുമെന്നാണ് കരുതുന്നതെന്ന് സൗദി കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. എന്നാൽ സൗദിയിൽ വേനൽ കാലം ഔദ്യോഗികമായി അവസാനിക്കുന്നത് ആഗസ്റ്റ് മുപ്പത്തിയൊന്നിനാണ്. സെപ്റ്റംബറിൽ നേരിയ കുറവ് വരും. എങ്കിലും കൊടും ചൂട് അവസാനിക്കാൻ സെപ്റ്റംബർ പകുതി വരെ കാത്തിരിക്കണം. ഈ വർഷം കനത്ത ചൂടാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്.